വൈക്കം : കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ - ശ്രീആഞ്ജനേയ ക്ഷേത്രത്തിലെ മൂലവിഗ്രഹ പ്രതിഷ്ഠയുടെ ദീപപ്രകാശനം സ്ഥപതി കൃഷ്ണകുമാർ കെ.വർമ്മ നിർവഹിച്ചു. മഠാധിപതി രാമചന്ദ്രസ്വാമി, മേൽശാന്തി സജേഷ്, സ്വാമി അശേഷാനന്ദ എന്നിവർ കാർമ്മികരായി. 20 ന് താഴികക്കുട പ്രതിഷ്ഠ രാമചന്ദ്രസ്വാമി നിർവ്വഹിക്കും. 21 ന് രാവിലെ 10.30 നും 11. 40 നും മദ്ധ്യേ ചിന്മയമിഷൻ സ്വാമി അശേഷാനന്ദ ബിംബ പ്രതിഷ്ഠ നടത്തും.