ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ ശാഖകൾ തോറും നടത്തുന്ന നേർമുഖം പരിപാടി ഇന്ന് 1348-ാം തൃക്കൊടിത്താനം ശാഖയിൽ നടക്കും. സാമൂഹ്യക്ഷേമ പദ്ധതികൾ ശാഖകൾ തോറും നടപ്പിലാക്കുക എന്നതാണ് നേർമുഖം പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാവിലെ 10ന് ചേരുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.എം. ചന്ദ്രൻ വിഷയാവതരണം നടത്തും. യോഗം ബോർഡ് മെമ്പർ എൻ. നടേശൻ വിശദീകരണം നടത്തും. യൂണിയൻ കൗൺസിലർ രാധാകൃഷ്ണൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. ഹരിക്കുട്ടൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, യൂത്ത്മൂവ്മെൻറ് യൂണിയൻ പ്രസിഡന്റ് അജിത് മോഹൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് തുളസി തങ്കപ്പൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രതിനിധി രാഹുൽ രാധാകൃഷ്ണൻ, ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഖജാൻജി പി. ആർ അനിയൻ എന്നിവർ പങ്കെടുക്കും.