പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം സി.ബി.സി.എസ്.എസ് (2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ 27 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
പരീക്ഷ തീയതി
ആറാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 26 ന് ആരംഭിക്കും. പിഴയില്ലാതെ 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ ഡോക്യുമെന്റേഷൻ (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ/2017, 2016 അഡ്മിഷൻ സപ്ലിമെന്ററി), മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് (മെഡിക്കൽ ഡോക്യുമെന്റേഷൻ) പഴയ സ്‌കീം (2009-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 26 മുതൽ ആരംഭിക്കും. പിഴയില്ലാതെ 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
അപേക്ഷ തീയതി
സീപാസിലെ നാലാം സെമസ്റ്റർ എം.ടെക് (2016 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴയില്ലാതെ 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
എം.കോം പ്രൈവറ്റ് സൂക്ഷ്മപരിശോധന
മൂന്നും നാലും സെമസ്റ്റർ എം.കോം (പ്രൈവറ്റ്) നവംബർ 2017 പരീക്ഷയുടെ സൂക്ഷ്മപരിശോധന 21, 22 തീയതികളിൽ നടക്കും. വിദ്യാർത്ഥികൾ സിൽവർ ജൂബിലി പരീക്ഷഭവനിലെ 226ാം നമ്പർ മുറിയിൽ തിരിച്ചറിയൽ കാർഡ്/ഹാൾടിക്കറ്റുമായി ഹാജരാകണം.