കോട്ടയം: കേരളാ കോൺഗ്രസിന്റെ ഏറ്റവും ആദരണീയനായ നേതാവായ . പി.ജെ ജോസഫിനോട് . പാർട്ടി ഒരു തരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വ്യത്യസ്ത സമീപനമുണ്ടായിട്ടില്ല.
ലോക്‌സഭാ സീറ്റിന്റെ കാര്യത്തിൽ പല പേരുകളും പാർട്ടിയ്ക്ക് മുന്നിൽ വന്നിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർത്ഥിത്വം പി.ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. ഏകാഭിപ്രായം ഉണ്ടാകാത്തതിനാൽ സ്റ്റിയറിംഗ് കമ്മറ്റി യോഗം ചെയർമാനെ ചുമലതപ്പെടുത്തി.
കോട്ടയം സീറ്റിനോടൊപ്പം ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണം എന്നതായിരുന്നു പാർട്ടി നിലപാട്. കോട്ടയം സീറ്റ് ഒരിക്കലും ഏതെങ്കിലും സീറ്റുമായി വച്ചുമാറുന്നതിന് കഴിയുമായിരുന്നില്ല. എല്ലാ തീരുമാനങ്ങളിലും ജനാധിപത്യസ്വഭാവം ഇതുവരെ പാലിച്ചിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.