തലയോലപ്പറമ്പ് : ടിപ്പർ ലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് പരിക്കേറ്റു. പെരുവ തുരുത്തിപ്പിള്ളി കൊച്ചുപറമ്പിൽ മണിക്കുട്ടൻ (40)നാണ് പരക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ആലിൻചുവട് പെരുമാലി റോഡിലാണ് അപകടം. കുന്നപ്പിള്ളിയിൽ നിന്നും അറുനൂറ്റിമംഗലം ഭാഗത്തേക്ക് മുട്ടയുമായി പോയ പിക് അപ്പ് വാനിലേയ്ക്ക് അമിത വേഗതയിലെത്തിയ ടിപ്പർലോറി ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശം തകരുകയും അതിലുണ്ടായിരുന്ന നാൽപതിനായിരത്തോളം രൂപയുടെ മുട്ട പൊട്ടിപ്പോവുകയും ചെയ്തു. വീതി കുറഞ്ഞ ഈ റോഡിലൂടെ ടിപ്പർ ലോറികളുടെ മരണപാച്ചിൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സാരമായി പരിക്കേറ്റ വാൻ ഡ്രൈവർ മണിക്കുട്ടനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.