kob-jecob

പൈക: കേരള പ്രദേശ്‌ കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ടുമെന്റ് സംസ്ഥാന കോ-ഓർഡിനേറ്റർ പി.ജെ.ജേക്കബ് (ജേക്കബ് പാംബ്ലാനി, 83) നിര്യാതനായി. ഭരണങ്ങാനം -ചേന്നാട് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ, എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, വഴിത്തല, വിളക്കുമാടം, പ്ലാശനാൽ സ്‌കൂളുകളിൽ അദ്ധ്യാപകൻ,കോട്ടയം ജില്ലാ കൺസ്യൂമർ സഹകരണസംഘം പ്രസിഡന്റ്, മീനച്ചിൽ ഭൂപണയ ബാങ്ക്‌ ബോർഡംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ജേക്കബ് ചങ്ങനാശ്ശേരി നേര്യംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷീന, ഷൈന, ഷിബി, ഷീജ, അനു. മരുമക്കൾ:ജോർജ് അഗസ്റ്റിൻ (തുണ്ടത്തിൽ തൊടുപുഴ), വർക്കിച്ചൻ (വയമ്പേനാൽ അരുവിത്തുറ), സിനോജ് (ദുബായ്), ലിജോ (കാറത്തറ, ചങ്ങനാശ്ശേരി). സംസ്‌ക്കാരം നാളെ 3 ന് പൈക സെന്റ്‌ ജോർജ്സ് പള്ളിയിൽ.