കുറിച്ചി : എസ്.എൻ.ഡി.പി യോഗം 1265-ാം ശാഖാ ശങ്കരപുരം ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവം 26ന് കൊടിയേറും. ഏപ്രിൽ 2നാണ് ആറാട്ട്. 26ന് വൈകിട്ട് 7ന് തന്ത്രി താഴ്മൺമഠം കണ്ഠരര് രാജീവരരുടെയും മേൽശാന്തി ഗോവിന്ദൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 8.15ന് അന്നദാനം, 8.30ന് മേജർസെറ്റ് കഥകളി. 27ന് രാവിലെ 11ന് ഉത്സവബലി, 12ന് ഉത്സവബലിദർശനം, വൈകിട്ട് 7.15ന് സംഗീതസദസ്, രാത്രി 9.30ന് ഡാൻസ്. 28ന് ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം, രാവിലെ 5.30ന് ഗണപതിഹോമം, വൈകിട്ട് 8ന് ശ്രീഭൂതബലി, വൈകിട്ട് 7.15ന് നൃത്തനാടകം. 29ന് വൈകിട്ട് 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ ബിജു കല്ലുകടവ് വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം നിർവഹിക്കും. ശാഖാ സെക്രട്ടറി ബിനു പനക്കളം, പഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോർജ് മുളപ്പൻചേരി, ശാലിനി കോയിപ്പുറം, കെ.എസ് സോമനാഥ്, പ്രശാന്ത് മനന്താനം, കെ.കെ സന്തോഷ് എന്നിവർ സംസാരിക്കും. വൈകിട്ട് 8ന് ജലതരംഗം, രാത്രി 9.30ന് തിരുവാതിരകളി. 30ന് വൈകിട്ട് 7 മുതൽ താലപ്പൊലിഘോഷയാത്ര, 7.15ന് ശാസ്ത്രീയ നൃത്തസന്ധ്യ, രാത്രി 9.30ന് നാടോടിനൃത്തം, 9.45ന് ഭരതനാട്യം. 31ന് വൈകിട്ട് 7 മുതൽ താലപ്പൊലി ഘോഷയാത്ര, 7ന് നൃത്തനൃത്യങ്ങൾ, രാത്രി 9ന് ക്ലാസിക്കൽ ഡാൻസ്. ഏപ്രിൽ 1ന് രാവിലെ 9.30ന് കുംഭകുടഘോഷയാത്ര, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6ന് കാഴ്ചശ്രീബലി, രാത്രി 9ന് ഭരതനാട്യം, 10ന് ക്ലാസിക്കൽ ഡാൻസ്, 11.30ന് പള്ളിനായാട്ട്, 12ന് വരവേല്പ്. 2ന് ഉച്ചകഴിഞ്ഞ് 3.30ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 7ന് ആറാട്ട് വരവേൽപ്, രാത്രി 8 മുതൽ ആൽത്തറ ജംഗ്ഷനിൽ ഗാനമേള, പുലർച്ചെ 1.45ന് കൊടിയിറക്ക്.