കാടമുറി : എസ്.എൻ.ഡി.പി യോഗം കാടമുറി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഉത്സവവും ഏപ്രിൽ 1 മുതൽ 5 വരെ നടക്കും. 1ന് ഉച്ചയ്ക്ക് 12.05ന് വടയാർ സുമോദ് തന്ത്രിയുടെയും കാടമുറി സത്യൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 7 മുതൽ സജീഷ്‌കുമാർ മണലേൽ പ്രഭാഷണം നടത്തും. 2ന് രാവിലെ 11ന് സർവൈശ്വര്യപൂജ, ഉച്ചയ്ക്ക് 2ന് വനിതായുവജനസമ്മേളനം ചങ്ങനാശേരി യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശോഭ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിൽ കണ്ണാടി മുഖ്യപ്രഭാഷണം നടത്തും. സുജ വിജയൻ അദ്ധ്യക്ഷത വഹിക്കും. വൈകിച്ച് 7ന് അറിവിലേയ്ക്ക് ഒരു ചുവട്. 3ന് വൈകിട്ട് 4ന് ഗുരുദേവകൃതികളുടെ പാരായണം, 7 മുതൽ കഥാപ്രസംഗം. 4ന് ഉച്ചയ്ക്ക് 3ന് ബാലവേദികുട്ടികളുടെ സമ്മേളനം, വൈകിട്ട് 7 മുതൽ മായാ സജീവിന്റെ പ്രഭാഷണം. 5ന് ഉച്ചയ്ക്ക് 12.30 മുതൽ മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര, 6.30ന് കൊടിയിറക്ക്, 8ന് നടക്കുന്ന സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് റെജിമോൻ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. യോഗം ബോർഡംഗം എൻ.നടേശൻ, യൂണിയൻ കൗൺസിലർ പ്രഭാഷ് എം, ശാഖാ സെക്രട്ടറി എം.എം കൃഷ്ണൻകുട്ടി, ജയമോൾ റെജി, സജീവൻ മൂലേട്ടുകണ്ടം എന്നിവർ സംസാരിക്കും.