വൈക്കം: ടൗൺ ഗവ.എൽ.പി സ്‌കൂളിന്റെ 150 ാമത് വാർഷികാഘോഷവും എൻഡോവ്‌മെന്റ് വിതരണവും അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും സി. കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി. ശശിധരൻ എൻഡോവ്‌മെന്റ് വിതരണം നടത്തി. സ്‌കൂൾ പ്രവേശനോത്സവം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബി.ജയചന്ദ്, വാർഡ് കൗൺസിലർ ഡി. രഞ്ജിത്ത് കുമാർ, ജി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി.പി.ശ്രീദേവി, സുനിമോൾ , ടി.കെ.ശരവണൻ, സി. എ. ജയശ്രീ, പി.എൻ.സരസമ്മ എന്നിവർ പ്രസംഗിച്ചു. ഈ വർഷം വിരമിക്കുന്ന അദ്ധ്യാപിക സി.എ.ജയശ്രീയ്ക്ക് ഉപഹാരം നല്കി.