rotory

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് റോട്ടറി ക്ലബ് പുഷ്പ ശശീന്ദ്രൻ കാക്കനാടിന് നിർമ്മിച്ചു നൽകിയ സ്‌നേഹ വീടിന്റെ താക്കോൽദാനം ഡിസ്ട്രിക്ട് ഗവർണർ ഇ.കെ. ലൂക്ക് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹവീട് ജില്ലാ ചെയർമാൻ കെ.ബാബുമോൻ മുഖ്യാതിഥി ആയിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ ,അസി. ഗവർണർ സുരേഷ് കാട്ടുമന,റോട്ടറി അംഗങ്ങളായ ടി.ആർ. സന്തോഷ്, പി. എസ്. ഷിജോ, ലാലു ജോസഫ്, കെ. ആർ. ഗംഗാധരൻ നായർ, ഡോ.കെ. രാജ് കുമാർ, സവിത സന്തോഷ്, വിൽസൺ ജോസഫ്, കണ്ണൻ രാജേഷ്, പത്മ ഉദയൻ, രാഹുൽ മാർഷൽ തുടങ്ങിയവർ പങ്കെടുത്തു. 5 ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്.