mg-university
MG university

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം 2009-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 26 മുതൽ ആരംഭിക്കും. പിഴയില്ലാതെ 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.


നാലാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷകൾ ഏപ്രിൽ 9 ന് ആരംഭിക്കും. പിഴയില്ലാതെ 20 വരെയും 500 രൂപ പിഴയോടെ 21 വരെയും 1000 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ പേപ്പറൊന്നിന് 50 രൂപയും (പരമാവധി 200 രൂപ) വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതവും സി.വി ക്യാമ്പ് ഫീസായും 125 രൂപ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എ സിനിമ ആൻഡ് ടെലിവിഷൻ, മൾട്ടിമീഡിയ, ആനിമേഷൻ, ഗ്രാഫിക് (സി.എസ്.എസ് 2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) ഡിസംബർ 2018 പരീക്ഷകളുടെ പ്രാക്ടിക്കൽ 25 ന് ആരംഭിക്കും.


ആറാം സെമസ്റ്റർ ബി.എ മ്യൂസിക് മൃദംഗം (സി.ബി.സി.എസ്.എസ് 2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 25, 26 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

പരീക്ഷ ഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രിൽ 1 വരെ അപേക്ഷിക്കാം.

എം.ഫിൽ ക്ലാസുകൾ

സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിലെ 2018-19 ബാച്ച് എം.ഫിൽ ക്ലാസുകൾ നാളെ ആരംഭിക്കും.