santhimadom

വടയാർ : എസ്.എൻ.ഡി.പി യോഗം 133-ാം നമ്പർ വടയാർ കിഴക്കേക്കര ശാഖയിലെ ഭൂതങ്കേരിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്രം മഹോത്സവം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 ന് മഹാപ്രസാദമൂട്ട്, 2.30 ന് ഗുരുദേവകൃതികളുടെ ആലാപനം, 5.30 ന് ഭഗവതിസേവ, 6.30 ന് ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട് , തുടർന്ന് താലപ്പൊലിവരവ്, 8 ന് വാമൊഴിപ്പാട്ടും നേർക്കാഴ്ചയും. 21 ന് ഉത്രം മഹോത്സവം, 8.30 ന് കാഴ്ചശ്രീബലി, 12 ന് മഹാപ്രസാദമൂട്ട്, 5 ന് കാഴ്ചശ്രീബലി, 5.30 ന് ഭഗവതിസേവ, 6.45 ന് ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട്, താലപ്പൊലിവരവ്, തുടർന്ന് പുഷ്പാഭിഷേകം, 8 ന് തിരുവനന്തപുരം ഉദയക്ഷേത്രയുടെ ദ്രൗപദേയൻ നൃത്തനാടകം, 10 ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക.