പാല: വിശ്വാസ തേരിലേറി വെള്ളാപ്പാട്ടമ്മയുടെ ജീവത എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. ഇന്നലെ വൈകിട്ട് ളാലം ക്ഷേത്ര സന്നിധിയിൽ നിന്നാരംഭിച്ച എഴുന്നള്ളത്ത് ഘോഷയാത്രയിൽ താലപ്പൊലി, കരകാട്ടം, വാദ്യമേളങ്ങൾ, തിറ, പൂതൻ തുള്ളൽ ഗരുഡൻ തുള്ളൽ, എന്നിവയും അണിനിരന്നു. ഘോഷയാത്ര കടന്നു പോയ നഗരവീഥികളിൽ നിരവധിയിടങ്ങളിൽ സ്വീകരണമൊരുക്കിയിരുന്നു. വെള്ളാപ്പാട് ക്ഷേത്ര സന്നിയിൽ വിളക്കൻ പൊലി, ദീപക്കാഴ്ച എന്നിവയും ദീപാരാധനനയും നടന്നു. മാവേലിക്കര മുളയ്ക്കൽ മഠത്തിൽ ജയപ്രകാശ് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജീവത എഴുന്നള്ളത്തിന് നേതൃത്വം നൽകിയത്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി പെരുമ്പള്ളിയാഴത്ത് മന സുബ്രഹ്മണ്യൻ നമ്പൂതിരി, മേൽശാന്തി തുരുത്തിയിൽ ഇല്ലം ദിനേശനമ്പൂതിരി എന്നിവരും ആഘോഷങ്ങൾക്ക് വിനോദ് പുന്നമറ്റത്തിൽ, അജി പാറയ്ക്കൽ, അഡ്വ.രാജേഷ് കുന്നുംപുറം, അനീഷ് മഠത്തിനാൽ, നിതിൻ കുഴിവേലിൽ, പ്രതീഷ് കുളംതൊട്ടിയിൽ എന്നിവരും നേതൃത്വം നൽകി.

ഉത്സവം സമാപന ദിവസമായ ഇന്ന് രാവിലെ 8ന് ഭജന, 9ന് പൊങ്കാല, 11ന് സംഗീത സദസ്-സംഗീത ജയറാം,12ന് ശ്രീഭൂതബലി, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് ദീപാരാധന, ദേവിക്ക് പൂമൂടൽ, തുടർന്ന് ഓച്ചിറ സരിഗയുടെ നാടകം.