വൈക്കം: മൂത്തേടത്ത് ഭഗവതിക്ക് വൈക്കം മഹാദേവക്ഷേത്രത്തിൽ വരവേല്പ് നല്കി. മൂത്തേടത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഊരു വലം എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയിൽ ആചാരപ്രകാരം അരിയും പൂവും എറിഞ്ഞു കിഴക്കേടത്ത് ഇല്ലത്ത് വാസുദേവൻ മൂസത് സ്വീകരിച്ചു. കൊടിമര ചുവട്ടിൽദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ശ്രീപ്രസാദ് ആർ.നായർ നിറപറ ഒരുക്കിദേവിയെ വരവേറ്റു. എഴുന്നള്ളിപ്പ്‌ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് ഇറക്കി പൂജയും വിശേഷാൽ നിവേദ്യങ്ങളും നടത്തി.