പൂഞ്ഞാർ : എസ്.എൻ.ഡി.പി യോഗം പൂഞ്ഞാർ ശാഖാ മങ്കുഴി ആകൽപ്പാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനരുദ്ധാരണത്തിനായി കടലാടിമറ്റം സരസ്വതി കുടുംബയൂണിറ്റംഗം സി.കെ.പങ്കജാക്ഷൻ ചെമ്പൻപുരയിടം നൽകുന്ന വൃക്ഷത്തിന്റെ പൂജയും ഗുരുധർമ്മ പ്രഭാഷണവും 23 ന് നടക്കും. ക്ഷേത്ര നിർമ്മാണത്തിനായി ചെമ്പൻപുരയിടം കുടുംബം നൽകുന്ന രണ്ടാമത്തെ വൃക്ഷമാണിത്. 23 ന് രാവിലെ 10 ന് നടക്കുന്ന ചടങ്ങുകൾക്ക് തന്ത്രി പൂഞ്ഞാർ ബാബു നാരായണൻ, മേൽശാന്തി അജേഷ് പൂഞ്ഞാർ എന്നിവർ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന സമ്മേളനം ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പിന്നാക്കക്ഷേമ വികസന കോർപറേഷൻ മുൻ ഡയറക്ടർ വി.ആർ.ജോഷി പ്രഭാഷണം നടത്തും. കുടുബ യൂണിറ്റ് ചെയർമാൻ വിശ്വംഭരൻ നരിക്കുഴിയിൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി വിനു.വി.എസ് വേലംപറമ്പിൽ ,മീനച്ചിൽ യൂണിയൻ പ്രീ-മാര്യേജ് കൗൺസിൽ കൺവീനർ എം.ആർ ദിലീപ്, വനിതാസംഘം മീനച്ചിൽ യൂണിയൻ ചെയർപേഴ്‌സൺ മിനർവ മോഹനൻ വേലംപറമ്പിൽ, കുന്നോന്നി ശാഖാ സെക്രട്ടറി ഷിബിൻ മങ്കുഴക്കൽ ,ഗുരുധർമ്മ പ്രചാരണസഭ കടലാടിമറ്റം യൂണിറ്റ് ചെയർമാൻ ജനാർദ്ദനൻ കൊച്ചാനിമൂട്ടിൽ, നിയുക്ത യൂണിയൻ കമ്മറ്റിഅംഗം ഹരിദാസ് വരയാത്ത് ,ശാഖാ ഭരണസമിതി അംഗങ്ങളായ ശശി മുടവനാട്ട് ,രാജി വിജയൻ ,ദിനു മുതുകുളത്ത്, ശശിധരൻ കടലാടിമറ്റം, പി.എൻ സുരേന്ദ്രൻ, സനൽ മണ്ണൂർ, പഞ്ചായത്ത് സമിതി അംഗങ്ങളായ ശശിധരൻ തോട്ടപ്പള്ളിൽ, കെ.എൻ ചെല്ലപ്പൻ, ഷാജി ചെരിയംപുറത്ത്,വനിതാസംഘം പ്രസിഡന്റ് വത്സമ്മ ശിവൻ ,സെക്രട്ടറി സുശീലാ വിനോദ് ,യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അജയ് കൂടക്കൽ, സെക്രട്ടറി പ്രകാശ് മതിയത്ത് ,പ്രശോഭിനി സഭ അധ്യക്ഷ രാധാ വേലായുധൻ ,സെക്രട്ടറി നളിനി മധു ,കുമാരിസംഘം പ്രസിഡന്റ് അഞ്ജന മോഹനൻ , സെക്രട്ടറി അഞ്ജനാ സന്തോഷ് എന്നിവർ സംസാരിക്കും. കുടുംബയൂണിറ്റ് രക്ഷാധികാരി ശശിധരൻ കാലാടിമറ്റം സ്വാഗതവും, കൺവീനർ വിലാസിനി രവീന്ദ്രൻ നന്ദിയും പറയും. പറയും. തുടർന്ന് സമൂഹസദ്യ.