road-rollar

തലയോലപ്പറമ്പ് : റോ‌ഡ് നിർമ്മാണത്തിനായി കൊണ്ടുവന്ന റോളർ മാസങ്ങളായി റോഡരികിൽ ഉപേക്ഷിക്കപ്പെട്ടത് ഗതാഗതതടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നു. വെള്ളൂർ ഇറുമ്പയം - പൂവത്തുംചുവട് റോഡിൽ വഴിയോരത്ത് മാസങ്ങളായി കിടക്കുന്ന റോഡ് റോളറാണ് മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയകുന്നത്. വളവും ഇറക്കവുമുള്ള റോഡിൽ റോളർ കിടക്കുന്നത് മൂലം ഇതുവഴി ഒരെ സമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. രാത്രികാലങ്ങളിൽ വരുന്ന ഇരുചക്രവാഹനയാത്രികർ ഉൾപ്പടെയുള്ളവർ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോളറിന് തകരാർ സംഭവിച്ചതിനാൽ റോഡരികിൽ ഉപേക്ഷിച്ചതാണെന്നും അടിയന്തിരമായി ഇത് നീക്കം ചെയ്യണമെന്നും ആവശ്യം ശക്തമാണ്.