വൈക്കം: കുലശേഖരമംഗലം വാഴേകാട് ഇടിയോടിൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ലക്ഷാർച്ചനയും ലക്ഷദീപം സമർപ്പണവും തുടങ്ങി.വൈക്കം ബ്രഹ്മദാസ് ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ പതിനഞ്ചോളം വേദപണ്ഡിതന്മാരാണ് ജപം ഉരുവിട്ട് അർച്ചന നടത്തുന്നത്. ഇന്ന് രാവിലെ 1008 നാളികേരത്തിന്റെ മഹാഗണപതി ഹോമം തുടർന്ന് കലശപൂജ, വൈകിട്ട് 5.30 ന് ലക്ഷദീപം.ക്ഷേത്രം പ്രസിഡന്റ് ആർ.സത്യൻ, സെക്രട്ടറി പി.എസ്.സജി, സതീശൻ സുകുമാരൻ, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.