ചങ്ങനാശേരി : അയ്യപ്പഭക്തന് ശബരിമലയിൽ മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. കർമ്മസമിതി പ്രസിഡന്റ് പി.എൻ ബാലകൃഷ്ണൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എസ് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. എൻ. പി കൃഷ്ണകുമാർ, എ. മനോജ്, എ.ഐ രഘു, ബി.ആർ മഞ്ജീഷ്, രാജു വെള്ളയ്ക്കൽ എന്നിവർ പങ്കെടുത്തു.