kob-loosi


പാലാ : ചീങ്കല്ലേൽ റോസ്ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ ലൂസി (82) നിര്യാതയായി. ചെമ്മലമറ്റം ഏറത്ത് കുടുംബാംഗമാണ്. പൈക, മുത്തോലപുരം, കടനാട്, വടകര സ്‌കൂളുകളിൽ അദ്ധ്യാപികയായും, പ്രധാനാദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോർജ് കണയങ്കവയൽ, തോമസ് മലബാർ, മേരി മാത്യു വെള്ളമുണ്ടിൽ ചേന്നാട്, സിസ്റ്റർ ലിസി ഏറത്ത്, എബ്‌സൺ തോമസ് എരുമേലി, ആന്റണി സാവ്യോ ഡൽഹി, ജോസ് അലോഷ്യസ് പിണ്ണാക്കനാട്. സംസ്‌ക്കാരം ഇന്ന് 9.30ന് ചീങ്കല്ലേൽ റോസ്ഭവൻ മഠംവക സെമിത്തേരിയിൽ.