പുതുപ്പള്ളി : എസ്.എൻ.ഡി.പി യോഗം പുതുപ്പള്ളി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം 27 മുതൽ ഏപ്രിൽ 2 വരെ നടക്കും. 27 ന് രാവിലെ 9 ന് കൊടിമരഘോഷയാത്ര. വൈകിട്ട് 6.30നും 7.30 നും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദ്, മേൽശാന്തി കുമരകം അജീഷ് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 7 ന് അത്താഴ പൂജ, 7.30ന് കലാപരിപാടികൾ എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആർ.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം ബോർഡ് അംഗം പി.അനിൽകുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി എം.കെ.പ്രഭാകരൻ സ്വാഗതവും സെക്രട്ടറി പി.എസ്.സുഗതൻ നന്ദിയും പറയും. 28 രാത്രി ഏഴിന് ചാക്യാർകൂത്ത്, തുടർന്ന് കഥാപ്രസംഗം, അന്നദാനം, 29 ന് രാത്രി 7.30 ന് കഥകളി, 30 ന് രാത്രി 7.30 ന് കലാപരിപാടികൾ. 31 ന് രാവിലെ 8 ന് ഇളനീർതീർത്ഥാടനം, 10.30 ന് അഭിഷേകം, തുടർന്ന് പ്രസാദമൂട്ട്, രാവിലെ 11 ന് പ്രഭാഷണം, രാത്രി 8.30 ന് നൃത്തനാടകം. മാർച്ച് 1ന് രാത്രി 7 ന് രവിവാരപാഠശാല കുട്ടികളുടെ കലാപരിപാടികൾ. രണ്ടിന് വൈകിട്ട് 5.30ന് ഭക്തിഗാനമേള, 6.30 ന് താലപ്പൊലി ഘോഷയാത്ര. രാത്രി 9ന് നാടകം.