കോട്ടയം : ട്രെയിനിടിച്ച് പരിക്കേറ്റ ബംഗാൾ സ്വദേശി ജെയ്‌ദേവ് ബർമാനിന്റെ (30) ഇടതുകാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുറിച്ചുമാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് 1 ന് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. കന്യാകുമാരിയിൽ നിന്ന് മുംബയിലേയ്ക്ക് പോകുന്ന ജയന്തി ജനത എക്സ്‌പ്രസാണ് ഇടിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ഇയാളെ കോട്ടയം റെയിൽവേ പൊലീസും ഈസ്റ്റ് പൊലീസും ചേർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ശസ്ത്രക്രിയിലൂടെയാണ് ഇടതുകാൽ തുടയ്ക്ക് മുകളിൽ വച്ചു മുറിച്ചു മാറ്റിയത്.