ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന ആനന്ദഭവൻ (കൊടിഞ്ഞിയിൽ) ഡോ. സി.ജെ. ജോസഫ് (84) നിര്യാതനായി. ഭാര്യ: പ്രൊഫ. ജോളി ജോസഫ് തൊടുപുഴ പച്ചിക്കര കുടുംബാഗമാണ്. മക്കൾ: ബിന്ദു, ജോജോ, റസൽ. എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, ഓ.എൽ.എൽ.ഹൈസ്‌കൂൾ അദ്ധ്യാപകൻ, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പ്രൊഫസർ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം പിന്നീട്.