കോട്ടയം : ന്യൂജെൻ പ്രചരണതന്ത്രങ്ങളുമായി രാഷ്ട്രീയ പാർട്ടികളെ വരവേൽക്കുകയാണ് ജില്ലയിലെ സ്റ്റുഡിയോകൾ. പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്ന യുവതലമുറയെ ആകർഷിക്കുന്നതിനായി മൊബൈൽ ബാക്ക് കവറുകൾ, ടീ - ഷർട്ടുകൾ, മഗ്ഗുകൾ, സ്റ്റിക്കറുകൾ എന്നിവയിൽ സ്ഥാനാർത്ഥികളുടെ പേരും ചിത്രവും ചിഹ്നവും പ്രിൻ്റ് ചെയ്തു നൽകുന്നതാണ് പുത്തൻട്രെൻഡ്. സംഭവം ക്ലിക്കായതോടെ ഇതിന് ആവശ്യക്കാരുമേറേയാണ്. ഓർഡറുകൾ കൂടുന്നതിനനുസരിച്ച് വിലയിലും കുറവുണ്ട്. ജില്ലയിലെ സ്ഥാനാർത്ഥികളുടെ മാത്രമല്ല സംസ്ഥാനത്തെ എല്ലാ സ്ഥാനാർത്ഥികളുടെയും ചിത്രം ആവശ്യാനുസരണം പ്രിന്റ് ചെയ്ത് നൽകും.
വിലയിങ്ങനെ
മഗ്ഗ് പ്രിന്റിംഗ് : 350
ടീ - ഷർട്ട് : 70
സ്റ്റിക്കർ : 50
മൊബൈൽ ബാക്ക് കവർ : 400
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇത്തരത്തിലുള്ള പരീക്ഷണം ആദ്യമായിട്ടാണ്. ഫ്ലക്‌സും പ്ലാസ്റ്റിക്കും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നു ഒഴിവാക്കിയതിനാൽ ധാരാളം ആളുകൾ എത്താറുണ്ട്. വിഷയവും ചിത്രവും നൽകുന്നതിനുസരിച്ച് ആവശ്യക്കാർക്ക് പ്രിന്റ് ചെയ്തു നൽകും.
ഷെഹിൻ, സ്റ്റുഡിയോ ജീവനക്കാരൻ, ഈരാറ്റുപേട്ട