kodikunnil

ചങ്ങനാശേരി : മാവേലിക്കര പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. എസ്.ബി കോളേജിന് സമീപത്തുള്ള കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫിസിനു സമീപത്ത് നിന്ന് ആരംഭിച്ച പര്യടനം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾ,വ്യാപാരികൾ, വസ്ത്രശാലകളിലെ ജീവനക്കാർ തുടങ്ങിയവരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു.