social

വൈക്കം : രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം അഴിമതിരഹിതമാക്കുന്നതിനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകണമെന്ന്‌ സോഷ്യൽ ജസ്റ്റീസ്‌ ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് പറഞ്ഞു. വൈക്കം ആശ്രമം സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച 'അഴിമതിമുക്തം, നമ്മുടെകേരളം' മേഖലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗം വിനോദ് തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം മാദ്ധ്യമപ്രവർത്തകൻ സണ്ണി ചെറിയാനും, പേരന്റ്‌സ്‌ ഫോറം മേഖലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വർഗീസ് ചെമ്പോലയും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.മർക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി റാണി വൃന്ദ അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ആർ.ഷാജി, പി.ആർ അനീഷ് , പി.ആർ. ബിജി, പി.ടി.ജിനീഷ്, കെ.എ.സ്റ്റാലിൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.