തലയോലപ്പറമ്പ് : ബ്രഹ്മമംഗലം മേതൃക്കോവിലിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ചുള്ള യജ്ഞവേദിയുടെ കാൽനാട്ടുകർമ്മം ക്ഷേത്രം മേൽശാന്തി ജനാർദ്ദനൻ എമ്പ്രാൻ നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി.കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.അശോക് കുമാർ, പി.ജി.രാജേന്ദ്രൻ, പി.ശശിധരൻ, കെ.വാസുദേവൻനായർ, എം.എൻ.അരവിന്ദൻ, എൻ.നാരായണൻ, ജി.സോമൻ, പി.ജി.ശ്രീവത്സൻ, ഷാജിസൂര്യ, എ.എൻ.സോമൻ, എം.എസ്.ശശി തുടങ്ങിയവർ പ്രസംഗിച്ചു.