തലയോലപ്പറമ്പ് : എസ് എൻ ഡി പി യോഗം 221-ാം നമ്പർ അടിയം ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 9-ാം മത് പ്രതിഷ്ഠാ വാർഷികം നടത്തി. ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ നടന്ന സമ്മേളനം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.ഏ.വി അശോകൻ ശിവഗിരി മഠം അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി വിജയൻ പാറയിൽ പ്രതിഷ്ഠാദിന സന്ദേശം നൽകി.വിഷ്ണുആച്ചേരിൽ, മഞ്ജുസജി, കെ.എസ്.അജീഷ്‌കുമാർ, ഉഷ തങ്കൻ, പ്രമീള പ്രസാദ്, അജിത്കുമാർ കൊലേഴത്, പൊന്നമ്മ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ശാഖ വൈസ് പ്രസിഡന്റ് വി.കെ രഘുവരൻ വഞ്ചിപ്പുരക്കൽ നന്ദി പറഞ്ഞു.പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗണപതി ഹോമം, കലശപൂജ, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, താലപ്പൊലി, ദീപാരാധന, അന്നദാനം എന്നീ ചടങ്ങുകളും നടന്നു.