samaram

കുറിച്ചി : മന്ദിരം കവലയ്ക്ക് സമീപത്തെ അനധികൃത ടവർ നിർമ്മാണം നിറുത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ജനകീയ സമരസമിതി നേതാക്കളുമായി കളക്ടറുടെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിജയസൂചകമായി സമരസമിതിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ നീതുതോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ.ശോഭ സലിമോൻ, പഞ്ചായത്തംഗം രാജൻ ചാക്കോ, ബി.ആർ മഞ്ജീഷ്, അശ്വതി കെ എസ്, എൻ. ഡി. ബാലകൃഷ്ണൻ ,പ്രേം സാഗർ, ലൂക്കോസ് നിലംപേരൂർ, സുധീഷ്, കുഞ്ഞുമോൻ ഉതിക്കൽ,സനൽ കുറിച്ചി, ജോയി കടവിൽ, ആൻഡ്രൂസ്, മനോജ്, തങ്കപ്പൻ, ആൻസി, ബിജിലി എന്നിവർ പങ്കെടുത്തു.