mg-university
MG university

അപേക്ഷ തീയതി നീട്ടി

ഒന്ന്, മൂന്ന്, നാല് സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾക്ക് 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം.

എം.ബി.എ ഓഫ് കാമ്പസ്

എം.ബി.എ. ഓഫ് കാമ്പസ് മേയ് 2018 പരീക്ഷയുടെ വൈവാവോസി/പ്രോജക്ട്, കോംപ്രിഹെൻസിവ് വൈവാവോസി പ്രാക്ടിക്കലിന് പങ്കെടുക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കുള്ള സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷ ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടക്കും. മൂല്യനിർണയത്തിനുള്ള പ്രോജക്ട് അന്നേദിവസം സമർപ്പിക്കണം.

എം.ഫിൽ സംവരണ സീറ്റൊഴിവ്

സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2018 അഡ്മിഷൻ എം.ഫിൽ കോഴ്‌സിൽ എസ്.സി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 9.30ന് നേരിട്ട് ഹാജരാകണം. ഫോൺ: 04812732288.

എം.ഫിൽ റാങ്ക് ലിസ്റ്റ്

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ 2018 19 വർഷത്തിൽ എം.ഫിൽ എജ്യൂക്കേഷൻ പ്രോഗ്രാമിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അസൽ സർട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 10ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 04812731042.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.എ. മ്യൂസിക് വയലിൻ (സി.ബി.സി.എസ്.എസ്. 2016 അഡ്മിഷൻ റഗുലർ/20132015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

അഫിലിയേറ്റഡ് കോളേജുകളിലെയും ഡിപ്പാർട്ട്‌മെന്റിലെയും രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ് സി. (2017 അഡ്മിഷൻ റഗുലർ/2014 2016 അഡ്മിഷൻ റീഅപ്പിയറൻസ്/സപ്ലിമെന്ററി) പ്രോജക്ട് മൂല്യനിർണയവും ഡിസർട്ടേഷൻ/വൈവാവോസിയും പ്രാക്ടിക്കലും ഏപ്രിൽ എട്ട്, ഒൻപത് തീയതികളിൽ കോട്ടയം സി.പി.എ.എസ്., ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നടക്കും.

വൈവാവോസി

ആറാം സെമസ്റ്റർ ബി.എ മലയാളം (സി.ബി.സി.എസ്.എസ്. 2016 അഡ്മിഷൻ റഗുലർ/2013- 2015 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി പരീക്ഷകൾ ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എ. സോഷ്യോളജി (സി.ബി.സി.എസ്.എസ്. 2016 അഡ്മിഷൻ റഗുലർ/2013 2015 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി പരീക്ഷകൾ 30, ഏപ്രിൽ മൂന്ന് തീയതികളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എസ്‌സി സൈക്കോളജി (സി.ബി.സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) 2019 പരീക്ഷയുടെ പ്രൊജക്ട്/വൈവാവോസി പരീക്ഷ 26 മുതൽ നടക്കും.

ആറാം സെമസ്റ്റർ ബി.എ സംസ്‌കൃതം സ്‌പെഷൽ (സി.ബി.സി.എസ്.എസ്.റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയം ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ അതത് കോളേജുകളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ്‌കോർ/കോംപ്ലിമെന്ററി, മോഡൽ I, II, സി.ബി.സി.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി പരീക്ഷകൾ ഏപ്രിൽ ഒന്നു മുതൽ നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. മോഡൽ I, II, III (2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം.