പാലാ : ഉള്ളനാട് ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 9 മുതൽ 11 വരെ നടക്കുമെന്ന് ശാഖാ ഭാരവാഹികളായ കെ.എം. തങ്കച്ചൻ, പി.ജി.ബെന്നി, രമണൻ എന്നിവർ അറിയിച്ചു. 9 ന് രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ. വൈകിട്ട് 5 ന് നടതുറപ്പ് , 6 ന് ദീപാരാധന, സമൂഹപ്രാർത്ഥന.
10 ന് രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 5 ന് ദീപാരാധന, സമൂഹപ്രാർത്ഥന, രാത്രി 7 മുതൽ രവിവാര പാഠശാലയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ. 11 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് നവകം, പഞ്ചഗവ്യം, കലശം, കലശാഭിഷേകം, 10.30 ന് കോട്ടയം ആശാ പ്രദീപിന്റെ പ്രഭാഷണം. 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4 ന് ഇളനീർ ഘോഷയാത്ര, 5.30 ന് ഇളനീരഭിഷേകം, സമൂഹപ്രാർത്ഥന, ദീപാരാധന, രാത്രി 7.30 ന് തിരുവാതിരകളി. 8 ന് പാലാ കെ.ആർ.മണി അവതരിപ്പിക്കുന്ന ഗുരുദേവ ചരിതം ഓട്ടൻതുള്ളൽ.