പാലാ : അളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കൊടിയേറ്റ്, 7ന് നൃത്തം. 27 ന് രാവിലെ 8 ന് കലശാഭിഷേകം, 10.30 ന് ഉത്സവബലി, 12.30ന് പ്രസാദമൂട്ട്, രാത്രി 7ന് ശ്രീഭൂതബലി, 9.30 ന് കൊടിക്കീഴിൽ വിളക്ക്. 28 ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദർശനം, വലിയ കാണിക്ക രാത്രി 7 ന് ഗാനമേള, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 29 ന് രാവിലെ 10.30 മുതൽ ഉണ്ണിയൂട്ട്, രാത്രി 7ന് തിരുവാതിര കളി, 10 ന് ശ്രീഭൂതബലി. 30 നാണ് പള്ളിവേട്ട ഉത്സവം. 10.30 ന് ഉണ്ണിയൂട്ട്, 12.30ന് പ്രസാദമൂട്ട്, രാത്രി 8 ന് ബാലെ, 11 ന് വലിയ വിളക്ക്. 31 ന് രാവിലെ 9 മുതൽ ശ്രീബലി എഴുന്നള്ളത്ത്. 12 ന് ഉണ്ണിയൂട്ട്, മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് ആറാട്ട് പുറപ്പാട്, രാത്രി 7 ന് പുലികാട്ട് ഭഗവതി ക്ഷേത്രക്കുളത്തിൽ ആറാട്ട്, 9 ന് ആറാട്ടെതിരേല്പ്, വെടിക്കെട്ട്, കൊടിമരച്ചുവട്ടിൽ പറവയ്പ്, വലിയ കാണിക്ക, 12.30ന് കൊടിയിറക്ക്, 25 കലശാഭിഷേകം ശ്രീഭൂതബലി.