പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ പ്രീ-മാര്യേജ് കൗൺസിലിംഗ് കോഴ്‌സിന് ഒരുക്കങ്ങളായതായി കോഴ്‌സ് ചെയർമാൻ സജി മുല്ലയിൽ, കൺവീനർ ദിലീപ് എം.ആർ എന്നിവർ അറിയിച്ചു. 30, 31 തീയതികളിൽ യൂണിയൻ പ്രാർത്ഥനാഹാളിൽവച്ചാണ് കോഴ്‌സ്. മേലുകാവ് സഹകരണ ബാങ്ക് പ്രസിഡന്റ് അനുരാഗ് പാണ്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ ആശംസകൾ നേരും. ആദ്യ ദിനത്തിൽ ഷൈലജ രവീന്ദ്രൻ, ദിലീപ് കൈതയ്ക്കൽ, അനൂപ് വൈക്കം എന്നിവരും, രണ്ടാം ദിവസം അഡ്വ.ജോബി കുറ്റിക്കാട്ട്, പായിപ്ര ദമനൻ, ഡോ. ജോസ് ജോസഫ് എന്നിവരും ക്ലാസുകളെടുക്കും. 31 ന് വൈകിട്ട് 4.30 ന് സജി മുല്ലയിലിന്റെ അദ്ധ്യ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ പിന്നാക്ക വികസന കോർപറേഷൻ മുൻ ഡയറക്ടർ വി.ആർ.ജോഷി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി തലനാട് ആശംസകൾ നേരും.