തലയോലപ്പറമ്പ് : വൈദ്യൂതി ബോർഡിൽ ജീവനക്കാരുടെ നിലവിലുള്ള വർക്കിംഗ് സ്‌ട്രെംഗ്ത് സാംങ്ഷൻഡ് സ്‌ട്രെംഗ്ത് ആക്കുന്നത് വഴി 10,000 ത്തോളം തസ്തികൾ ഇല്ലാതാവുകയും, ബോർഡിന്റെ ദൈനംദിന പ്രവത്തനങ്ങൾ താറുമാറാവുകയും തന്മലം ഉപഭോക്താക്കൾ ഓഫീസുകൾ ആക്രമിക്കുന്ന സ്ഥിതിവിശേഷവുമുണ്ടാവുമെന്നും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി ആരോപിച്ചു. അംഗീകൃത ട്രെഡ് യൂണിയനുകളുമായി യാതൊരു ചർച്ചയും നടത്താതെയാണ് കഴിഞ്ഞ ദിവസം ബോർഡിന്റെ ഇത്തരത്തിലുള്ള ഉത്തരവ് ഉണ്ടായതെന്നും. ഇതിന് മുൻപ് 1998 ൽ ഇടതുഭരണത്തിലാണ് 10,000 ത്തോളം തസ്തികകൾ വെട്ടിനിരത്തിയതെന്നും ഐ.എൻ.ടി.യു.സി കുറ്റപ്പെടുത്തി. ബോർഡ് മാനേജ്‌മെന്റിന്റെയും ഇടതു സർക്കാരിന്റെയും ജനദ്റോഹ, തൊഴിലാളി ദ്റോഹ നടപടി കൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു.സർവീസിൽ നിന്നും വിരമിക്കുന്ന
ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ വൈക്കം ഡിവിഷൻ ജോ:സെക്രട്ടറി പി.സി.പ്രസാദിന് യോഗത്തിൽ യാത്രയയപ്പ് നൽകി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന യോഗം പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ കോട്ടയം ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് സി.വി കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.അജയ് ദേവ്, കെ.പി സുരേഷ് കുമാർ, ശശിധരൻ, പി.പി പ്രഭു, രാജേഷ് ബി. നായർ, എ.യു. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.