കാഞ്ഞിരപ്പള്ളി: ചിറ്റാർ പുഴ പുനർജനി പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണത്തേയും ജൈവമാലിന്യ സംസ്‌കരണ ഉപാധികളേയും പറ്റിയുള്ള സെമിനാറും പ്രദർശനവും സംഘടിപ്പിച്ചു. കൊടുവന്താനം പൊട്ടത്തോട് പ്രാദേശിക ജനകീയ സമിതിയുടെയും,ഹരിത കേരള മിഷന്റെയും, നേതൃത്വത്തിലാണ്, ഹരിത സഹായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചത്. അടുക്കളമാലിന്യങ്ങൾ റോഡുകളിലേക്കും തോടുകളിലേക്കും വലിച്ചെറിയാതെ വീടുകളിൽ തന്നെ സംസ്‌കരിക്കാനും വളമാക്കി മാറ്റാനുമുള്ള മാർഗ്ഗങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.കൊടുവന്താനം പള്ളി ഹാളിലും, തുടർന്ന് പേട്ട കവലയിലും നടന്ന പരിപാടി ഗ്രാമപഞ്ചായത്തംഗം മാത്യു ജേക്കബ് വാണിയപുരക്കൽ ഉദ്ഘാടനം ചെയ്തു. ചിറ്റാർ പുനർജനി ജനറൽ കൺവീനറും, പഞ്ചായത്തംഗവുമായ എം.എ.റിബിൻ ഷാ അദ്ധ്യക്ഷത വഹിച്ചു. ചിറ്റാർ പുനർജനി ചെയർമാൻ സ്‌കറിയ ഞാവള്ളി, പ്രാദേശിക സമിതി കൺവീനർ റിയാസ് കാൾടെക്‌സ്, ഹരിത കേരളാ മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ അൻഷാദ് ഇസ്മായിൽ,വിപിൻ രാജു, ഹരിത സഹായ സംഘം പ്രതിനിധി അരുൺ, കുടുംബശ്രീ സി.ഡി.എസ് .അംഗം ദീപ്തി ഷാജി, പി.എ.ഷരീഫ് എന്നിവർ പ്രസംഗിച്ചു.കോഴിക്കോട് നിറവ് ഹരിത സഹായ സംഘം പ്രതിനിധി സൗമ്യ ക്ലാസ് നയിച്ചു