വൈക്കം : കോട്ടയം ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ.വാസവന്റെ വൈക്കം നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് വടക്കേകവലയിൽ സി.കെ.ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് പി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി.കെ.ഹരികുമാർ,കെ.അരുണൻ, കെ.ശെൽവരാജ്, കെ.കെ.ഗണേശൻ,കെ.അജിത്,നഗരസഭാ ചെയർമാൻ പി.ശശിധരൻ, എം.പി.ജയപ്രകാശ്, എൻ.കെ.രവീന്ദ്രൻ, പി.എ.ഷാജി, എം.ഉഷാകുമാരി, ബി.ശശിധരൻ, ഷാജി ചെമ്പോലയിൽ, എ.എ.റഷീദ് എന്നിവർ പങ്കെടുത്തു.