ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര വടക്കുംഭാഗം വില്ലൂന്നി ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. ഇന്ന് വൈകിട്ട് 4.15ന് തന്ത്രി വടയാർ സുമോദിന്റെയും ശംഭു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 7ന് നാടൻപാട്ട്, 7.30ന് കൊടിയേറ്റ് സദ്യ. 30ന് വൈകിട്ട് 5.30ന് ലളിതാസഹസ്രനാമാർച്ചന, 7ന് കലാപരിപാടികൾ. 31ന് രാവിലെ 10 ന് മഹാസർവൈശ്വര്യപൂജ, വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും.
ശാഖാ പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ അദ്ധ്യക്ഷത വഹിക്കും. ശ്രേയസ് ചിറ്റീസ് ആൻഡ് കുറീസ് മാനേജിംഗ് ഡയറക്ടർ കെ.പി സന്തോഷ് ഉപഹാരസമർപ്പണം നടത്തും. എം.ബി.ബി.എസിന് അഡ്മിഷൻ നേടിയ കെ.യു അനൂപിനെ ചടങ്ങിൽ ആദരിക്കും. ജയപ്രകാശ് കുന്നുംപുറത്ത്, കെ.വി വിനോദ്, എം.എസ് സുമോദ്, രാജപ്പൻ കളത്തിൽ, സുഗുണൻ നടുത്തൊട്ടി, ശരത്ചന്ദ്രപ്രസാദ് ഇടാട്ടുതാഴെ, യു.വി കുഞ്ഞുമോൻ, ശാന്തമ്മ മനോഹരൻ, ദേവദാസ് കുന്നേൽ എന്നിവർ സംസാരിക്കും. 6ന് ഗുരുദേവകൃതികളുടെ പാരായണം,വൈകിട്ട് 7 ന് ഗാനമേള. ഏപ്രിൽ 1ന് രാവിലെ 10ന് പഞ്ചവിംശതികലശം, 25 കലശപൂജ, വൈകിട്ട് 5ന് മെഗാഷോ. 2ന് ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 മുതൽ ഘോഷയാത്ര, രാത്രി 9ന് കൊടിയിറക്ക്.