ചങ്ങനാശേരി : കണിച്ചുകുളത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്ര നിർമ്മാണം പൂർത്തിയായി. താത്കാലികമായി നിർമ്മിച്ച ചെറിയ ഷെഡായിരുന്നു മുൻപ് ആശ്രയം. ജില്ലാ പഞ്ചായത്തിന്റെ വികസനഫണ്ടിൽ നിന്നു അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനികരീതിയിലുള്ള കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചത്. കോൺക്രീറ്റ് ചെയ്ത ഇരിപ്പിടങ്ങളും, തറ ടൈലുകളും പാകി മനോഹരമാക്കി. പെയിന്റിംഗ് ജോലികളും പൂർത്തിയായി. തിരഞ്ഞെടുപ്പിനു ശേഷം ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് മെമ്പർ നിധീഷ് തോമസ് കോച്ചേരി പറഞ്ഞു.