ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജ് ഹെൽത്ത് സെന്റർ ഏറ്റുമാനൂരിൽ ശ്വാസകോശരോഗ നിർണയ വിഭാഗം പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യമായ സ്പൈറോമെട്രി ഉപകരണം ഉപയോഗിച്ചാണ് പരിശോധന. പരിശോധനാ ഫലം ലഭിക്കുന്നത് കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂടെയാണ്. എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്ച ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശോധന. രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ ദിവസവുമുണ്ട്. ഏറ്റുമാനൂർ നഗരസഭയുടെ പദ്ധതിയിലുൾപ്പെടുത്തി 1,700,00 രൂപ ചെലവഴിച്ച് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിൽ നിന്നാണ് സ്പൈറോമെട്രി ഉപകരണവും കന്പ്യൂട്ടറും വാങ്ങിയത്.
ഏറ്റുമാനൂർ നഗരസഭയിൽ പ്രമേഹം, രക്തസമ്മർദ്ദം കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ശ്വാസകോശ സംബന്ധമായ രോഗികളാണ്. എന്നാൽ ഇവ പരിശോധിക്കുന്നതിനുള്ള സംവിധാനം അപര്യാപ്തമായിരുന്നു. സ്പൈറോമെട്രി ഉപകരണം സ്ഥാപിച്ചതോടെ വളരെ പെട്ടെന്ന് രോഗ നിർണയം നടത്താനും ചികിത്സ ലഭ്യമാക്കാനും സാധിക്കും. "
ഡോ.സജിത്ത്, മെഡിക്കൽ ഒാഫീസർ