rtc

കോട്ടയം: കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ നേരിട്ട് നൽകണമെന്ന് കെ.എസ്.ആർ.ടി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മുൻ എം.ഡി പിടിച്ചെടുത്ത ക്ഷാമബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക, കെ.എസ്.ആർ.ടി.സി പെൻഷൻകാർക്കും മെഡിക്കൽ ഇൻഷ്വറൻസ് ഏർപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.

സംസ്ഥാന പ്രസിഡന്റ് കെ.ജോൺ പാതക ഉയർത്തി.പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു. കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ, ലേബർ യുണിയൻ ജനറൽ സെക്രട്ടറി തകിടി കൃഷ‌്ണൻനായർ എന്നിവർ പ്രസംഗിച്ചു. പി രാധാകൃഷ്‌ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് അഷ്‌റഫ് റിപ്പോർട്ടും, ട്രഷറർ എ.സെയ്‌നുലബ്ദീൻ കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി. എൻ സത്യനേശൻ സ്വാഗതവും ജനറൽ കൺവീനർ കെ.ടി പൊന്നൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ ജോൺ (പ്രസിഡന്റ് ), അഡ്വ.പി മുഹമ്മദ് അഷ്‌റഫ് (ജന.സെക്രട്ടറി), എ സെയ്‌നുലബ്ദീൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.