കോട്ടയം: യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടിന് വരണാധികാരിയായ ജില്ലാ കളക്‌ടറുടെ മുന്നിൽ നാമനിർദേശ പത്രിക സമർപ്പിക്കും. . കനത്ത ചൂടായതിനാൽ പ്രകടനം ഒഴിവാക്കും.
ഇന്നലെ രാവിലെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. കേരള കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും മുൻ നിര നേതാക്കൾക്കൊപ്പമാണ് സ്ഥാനാർത്ഥി എത്തിയത്. കോട്ടയം ബസേലിയസ് കോളേജിൽ കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.