കോട്ടയം : എസ്.എൻ.ഡി.പി യോഗം 107 -ാം അയർക്കുന്നം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം 31 മുതൽ ഏപ്രിൽ 2 വരെ നടക്കും. 31 ന് പുലർച്ചെ അഞ്ചിന് ക്ഷേത്ര ശുദ്ധിക്രിയകൾ, 5.30 ന് ഗണപതിഹോമം, ഏഴിന് ഗുരുപൂജ. രാവിലെ 8.15 ന് കൊടിയേറ്റ്. 10.15 ന് കലശപൂജ. 11 ന് ഗീതാ രമേശൻ മണീടിൻ്റെ പ്രഭാഷണം. 12.45 ന് ഉച്ചപൂജ. 1 ന് പ്രസാദമൂട്ട്. രാത്രി ഏഴിന് നൃത്തസന്ധ്യ. ഏപ്രിൽ 1 ന് രാവിലെ ആറിന് ഉഷപൂജ, ഗുരുപൂജ, ഏഴിന് പുരാണപാരായണം. 9 ന് സമൂഹ പ്രാർത്ഥന, 10.30 ന് കുറിച്ചി അദ്വൈതാശ്രമത്തിലെ സ്വാമി ധർമ്മ ചൈതന്യയുടെ പ്രഭാഷണം. ഉച്ചയ്‌ക്ക് 1 ന് പ്രസാദമൂട്ട്. വൈകിട്ട് ഏഴിന് കരോക്കെ ഗാനമേള. ഏപ്രിൽ 2 ന് രാവിലെ 10.30 ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ശ്രീനാരായണ ധർമപഠന കേന്ദ്രം കോ-ഓർഡിനേറ്റർ എ.ബി പ്രസാദ് കുമാറിന്റെ പ്രഭാഷണം. ഉച്ചയ്‌ക്ക് 1ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 5.30 ന് പന്നിക്കുഴി ശ്രീനാരായണ നഗറിൽ നിന്നു താലപ്പൊലി ഘോഷയാത്ര. അയർക്കുന്നം സെൻട്രൽ ജംഗ്ഷനിൽ വൻ ആഘോഷത്തോടെ ഘോഷയാത്രയ്‌ക്ക് സ്വീകരണം ഒരുക്കും. രാത്രി 7.45 ന് ഗാനമേള.