കോട്ടയം : കോട്ടയം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് കൈയിൽ പണമായുള്ളത് 30000 രൂപ മാത്രം. ഭാര്യ ആൻ ജേക്കബിന്റെ കൈയിൽ 20,000 രൂപയുമുണ്ട്. ബാങ്ക് നിക്ഷേപം, ഉപയോഗിക്കുന്ന 24 ഗ്രാം സ്വർണം, ഉപയോഗിക്കുന്ന വോക്സ് വാഗൺ കാർ ഉൾപ്പെടെ 1,0207473 രൂപയുടെ ആസ്തിയുണ്ട്. ഭാര്യ ആനിന് 476 ഗ്രാം സ്വർണവും പെൻഷനും ഉൾപ്പെടെ 206143 രൂപയുടെ ആസ്തിയുണ്ട്. പിതൃസ്വത്തായി ലഭിച്ച 2.2 ഏക്കർ സ്ഥലം വെളിയന്നൂരിലുണ്ട്. ഇതിന് 547270 രൂപയാണ് മതിപ്പ് വില. എസ്.എച്ച് മൗണ്ടിൽ 792000 രൂപ വിലമതിക്കുന്ന പ്ളോട്ടും 3300000 രൂപ വിലമതിക്കുന്ന ഇരുനില വീടും സ്വന്തമായുണ്ട്. ചാഴികാടന്റെയും ഭാര്യയുടേയും സംയുക്ത അക്കൗണ്ടിൽ 41,93855 രൂപയുടെ നിക്ഷേപവുമുണ്ട്. ചാഴികാടന് ഫെഡറൽ ബാങ്കിൽ 495,778 രൂപയുടെ വായ്പയുമുണ്ട്.