വൈക്കം : തോട്ടകം സി.കെ.എം യു.പി.സ്‌കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി അവധിക്കാല സർഗോത്സവ പഠനക്യാമ്പ് തുടങ്ങി.
കോട്ടയം സി.കെ.എം.എസ് കോളേജ് റിട്ട. എച്ച്.ഒ.ഡി ഡോ.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എസ്.റിയാസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ എൻ.ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് അഞ്ജു മോഹൻ, എം.ഡി.ബാബുരാജ്, ജോസ് കോനാട്ട്, പി.ആർ.രാമചന്ദ്രൻ, ഡോ. ഇ.എസ്.രമേശൻ, സുരേന്ദ്രൻ എഴുപുന്ന, ടി.പി.കലാധരൻ, യു.കെ.സജീവൻ എന്നിവർ പ്രസംഗിച്ചു.