satsangam

വൈക്കം : എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുദർശന സത്‌സംഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി മാസം മുതൽ ആരംഭിച്ച പത്താമത് പരീക്ഷ പരിശീലനക്കളരിയുടെ സമാപനവും മാതാപിതാ സംഗമവും നടത്തി. റെജി ജിഷ്ണു ഭവന്റെ ഭവനത്തിൽ ചേർന്ന സംഗമം വൈക്കം എസ്.എച്ച്.ഒ വൈ.നിസാമുദീൻ ഉദ്ഘാടനം ചെയ്തു. സത്‌സംഗം പ്രസിഡന്റ് എം.ആർ മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് പി.ആർ.ഒ കെ.വി.സന്തോഷ് രക്ഷകർത്താക്കൾക്കായി ക്ലാസ് എടുത്തു. ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാൽ, ശാഖാ കമ്മി​റ്റി പി.എൻ പൊന്നുമണി, രക്ഷാകർത്തൃ പ്രതിനിധി അനിൽ ചേരിക്കൽ, സത്‌സംഗം രക്ഷാധികാരി രജി ജിഷ്ണു ഭവൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അഞ്ജലി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരിശീലനക്കളരി കോ-ഓർഡിനേ​റ്റർ വി.വി കനകാംബരൻ മാഷ് സ്വാഗതവും. അദ്ധ്യാപിക ശോഭന പേരയിൽ നന്ദിയും പറഞ്ഞു. സത്‌സംഗം കമ്മിറ്റി അംഗംങ്ങളായ കാവ്യ, അർച്ചന, ജിഷ്ണു, രാഖി, അമൃത, സിജി എന്നിവർ നേതൃത്വം നൽകി.