mg-uni

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ്‌ സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം 2009,2015 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ,സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 അദാലത്ത്) പരീക്ഷകൾ മേയ് 7 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 2 വരെയും 500 രൂപ പിഴയോടെ 3 വരെയും 1000 രൂപ സൂപ്പർഫൈനോടെ 5 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ (പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടയ്ക്കണം. 5000 രൂപ സ്‌പെഷൽ മേഴ്‌സി ചാൻസ് ഫീസ് അടച്ചിട്ടുള്ളവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല.

മൂന്നാം സെമസ്റ്റർ എം.സി.എ പരീക്ഷകൾ ഏപ്രിൽ 30 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 2 വരെയും 500 രൂപ പിഴയോടെ 3 വരെയും 1000 രൂപ സൂപ്പർഫൈനോടെ 5 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം

സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി, ആന്ത്രോപോളജി (സോഷ്യൽ സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എസ്‌.സി ഫിസിക്‌സ് (പി.ജി.സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടന്ന പി.എച്ച്.ഡി കോഴ്‌സ് വർക്ക് (മാനേജ്‌മെന്റ് സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്/രണ്ട് സെമസ്റ്റർ എം.കോം (പ്രൈവറ്റ് റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എസ്‌ സി അപ്ലൈഡ് മൈക്രോബയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബി.കോം ഒഫ് കാമ്പസ് (സി.ബി.സി.എസ്.എസ് സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എസ്‌ സി മാത്തമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.വോക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നും രണ്ടും സെമസ്റ്റർ എം.എ ഇംഗ്ലീഷ് പ്രൈവറ്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.