ആലപ്ര: തച്ചരിക്കൽ ശ്രീഭദ്രകാളിക്ഷേത്രത്തിലെ പടയണി ഏപ്രിൽ നാല് മുതൽ 10 വരെ നടക്കും. ഏപ്രിൽ നാലിന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നി‌ർമ്മാല ദർശനം, അഭിഷേകം. 5.30ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഉഷപൂജ. രാവിലെ എട്ടു മുതൽ നാരായണീയ പാരായണം. വൈകിട്ട് 7.30ന് പുല്ലാങ്കുഴൽ കച്ചേരി. രാത്രി 9.30ന് പടയണി ചടങ്ങുകൾ. ചൂട്ടുവയ്‌പ്പ്. അഞ്ചിന് രാവിലെ 7.30 മുതൽ ദേവീഭാഗവത പാരായണം. 10.30ന് നാരങ്ങാവിളക്ക്. 12ന് പ്രസാദഊട്ട്. വൈകിട്ട് 5.30ന് നടതുറക്കൽ. രാത്രി ഏഴിന് ശീതങ്കൻ തുള്ളൽ. രാത്രി 9.30ന് പടയണി ചടങ്ങുകൾ, തപ്പും താവടിയും. ഏപ്രിൽ ആറിന് പുല‌ർച്ചെ എട്ടു മുതൽ നാരായണീയ പാരായണം. വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല. വൈകിട്ട് 7.30ന് ശാസ്ത്രീയ സംഗീതം അരങ്ങേറ്റം. രാത്രി എട്ടിന് മൃദംഗലയവിന്യാസം. രാത്രി 9.30ന് പടയണി ചടങ്ങുകൾ. രാത്രി 9.30ന് പടയണി ചടങ്ങുകൾ. ഗണപതികോലം. ഏപ്രിൽ ഏഴിന് രാവിലെ എട്ടിന് നാരായണീയ പാരായണം. രാത്രി ഏഴിന് സംഗീതകച്ചേരി. രാത്രി ഒൻപതിന് നൃത്തനൃത്യങ്ങൾ. രാത്രി 10ന് പടയണി ചടങ്ങുകൾ പഞ്ചകോലം. ഏപ്രിൽ എട്ടിന് രാവിലെ 8.00ന് നൂറ്റിയൊന്ന് കലം. 10.30ന് അയ്‌മ്പൊലി സമർപ്പണം. 11.30ന് പകൽപടയണി. 11.45ന് ഉച്ചപൂജ. 12.30ന് പ്രസാദ ഊട്ട്. രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. പുലർച്ചെ ഒന്നിന് പടയണി ചടങ്ങുകൾ. അടവി, പള്ളിപ്പാന. ഏപ്രിൽ ഒൻപതിന് രാത്രി പത്തിന് പടയണി ചടങ്ങുകളിൽ ഇടപ്പടയണി. മീനരോഹിണി ദിവസമായ ഏപ്രിൽ പത്തിന് പുലർച്ചെ 5.30 മുതൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ, രാത്രി 7.30 മുതൽ ദേവീഭാഗവതപാരായണം. 8.30ന് നവകം, ശ്രീഭൂതബലി. 9.30ന് നൂറും പാലും. ഉച്ചയ്‌ക്ക് 12.30ന് മഹാപ്രസാദമൂട്ട്. രാത്രി എട്ടിന് കോലം എതിരേൽപ്പ്. പുലർച്ചെ ഒന്നിന് വലിയ പടയണി.