mullappally-ramachandran

കോട്ടയം: വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പിണറായിയുടെ സമനില തെറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. സർവകാല റെക്കാഡോടെയാകും രാഹുലിന്റെ വിജയം. വിജയിച്ചാൽ, വയനാട് നിലനിറുത്തുമോയെന്നത് സാങ്കൽപ്പിക ചോദ്യമാണ്. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്റെ വൻ മുന്നേറ്റത്തിന് രാഹുലിന്റെ വരവ് കാരണമാകും.

സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമെതിരേ ഒരുപോലെയാണ് കേരളത്തിൽ കോൺഗ്രസിന്റെ മത്സരം. ഈ തിരഞ്ഞെടുപ്പോടെ സി.പി.എം.പ്രാദേശിക പാർട്ടിയായി ചുരുങ്ങും. ഫാസിസത്തിനെതിരായ പോരാട്ടമാണ് നയിക്കുന്നതെങ്കിൽ വയനാട്ടിൽ രാഹുലിനെതിരായ സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണ് ഇടതുമുന്നണി ചെയ്യേണ്ടത്. കേന്ദ്രത്തിലെ മതേതര ജനാധിപത്യ സഖ്യത്തിനു തുരങ്കം വച്ചത് പിണറായിയും കോടിയേരി ബാലകൃഷ്ണനും രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളുമാണെന്നും -മുല്ലപ്പള്ളി പറഞ്ഞു.