മണർകാട് : സൗത്ത് പാമ്പാടി കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്‌കൂൾ റിട്ട.ഹെഡ് മാസ്റ്റർ മണർകാട് തേറത്താനം കരിമ്പനത്തറയിൽ കെ.കെ മത്തായി (കുഞ്ഞ് സാർ, 85) നിര്യാതനായി. പുതുപ്പള്ളി അദ്ധ്യാപക സഹകരണ ബാങ്ക് പ്രസിഡന്റ്, മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗം, തേറത്താനം കുടുംബയോഗം സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സൗത്ത് പാമ്പാടി കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്‌കൂൾ റിട്ട.ഹെഡ്മിസ്ട്രസ് എ.ജെ കുഞ്ഞൂഞ്ഞമ്മ (ആളോത്ത്, സൗത്ത് പാമ്പാടി). മകൻ : ഗീവർഗീസ് കെ മാത്യൂസ് (ചീഫ് ട്രെയിനർ, വാൾനട്ട്, എറണാകുളം, മുൻ ഫാക്കൽറ്റി അംഗം,രാജഗിരി ബിസിനസ് സ്‌കൂൾ). മരുമകൾ : ശില്പ ഗീവർഗീസ്, (മണർകാട്, കാഞ്ഞിക്കൽ പടീറ്റതിൽ). സംസ്‌കാരം ഇന്ന് 4 ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.