തലയോലപ്പറമ്പ് : കോൺഗ്രസ് നേതാവായിരുന്ന എ കെ.സോമന്റെ 12-ാം ചരമവാർഷിക ദിനം ഇന്ന് ആചരിക്കും. തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെയും, എ.കെ.സോമൻ ട്രസ്റ്റിന്റെയും, ഐ.എൻ.ടി.യു.സിയുടെയും നേതൃത്വത്തിൽ രാവിലെ 8 ന് വെട്ടിക്കാട്ടുമുക്കിലെ അദ്ദേഹത്തിന്റെ വസതിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്,സംസ്ഥാന സെക്രട്ടറിമാരായ എം.വി.മനോജ്, സാബു പുതുപ്പറമ്പിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.വി.പ്രസാദ്, എം.എൻ.ദിവാകരൻ നായർ ,വി.ടി.ജയിംസ്, അഡ്വ.പി.വി.സുരേന്ദ്രൻ, തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 5 ന് തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.