son

സൺ ഹ്യൂംഗ് മിൻ പ്രിമിയർ ലീഗ് പ്ലെയർ ഒഫ് ദ ഇയർ

ലണ്ടൻ: ടോട്ടൻഹാം ഹോട്സ്‌പറിന്റെ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂംഗ് മിന്നിനെ ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ 2018/19 സീസണിലെ ഏറ്രുവും മികച്ച താരമായി തിരഞ്ഞെടുത്തു. ഈ സീസണിൽ ടോട്ടനത്തിനായി 36 മത്സരങ്ങളിൽ നിന്നായി 16 ഗോളുകളും 9 അസിസ്റ്റുകളുമായി കളം നിറഞ്ഞ മികവാണ് സണ്ണിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 22 വിദ്ഗദ്ധരടങ്ങിയ പാനലാണ് വോട്ടെടുപ്പിലൂടെ മികച്ച താരത്തെ കണ്ടെത്തിയത്. ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയ സ്വർണം സ്വന്തമാക്കിയതിന് പിന്നിലും സണ്ണിന്റെ കഠിനാധ്വാനം പ്രധാന പങ്കുവഹിച്ചു. സഹതാരവും ഇംഗ്ലണ്ട് ക്യാപ്ടനുമായ ഹാരി കേൻ, ആഴ്സനൽ സ്ട്രൈക്കർ പിയറി എമറിക്ക് അയൂബ്മയാഗ്, ചെൽസി പ്ലേമേക്കർ ഈഡൻ ഹസാർഡ് എന്നിവരെ പിന്തള്ളിയാണ് സൺ പ്രിമിയർ ലീഗിലെ മികച്ച താരമായത്. ഡിസംബറിൽ മാഞ്ചസ്റ്റർ സിറ്രിക്കെതിരെ 29 വാര അകലെ നിന്ന് നേടിയ തകർപ്പൻ ലോംഗ് റേഞ്ചർ ഗോൾ ക്രിസറ്റൽ പാലസിന്റെ ആന്ദ്രോസ് ടൗൺ സെൻഡിനെ ഗോൾ ഒഫ് ദ സീസൺ പുരസ്കാരത്തിന് അർഹനാക്കി. ബ്രൻഡ് ഫോർട്ടിന്റെ നീൽ മാപെയാണ് മികച്ച ഇ.പി.എൽ താരം. കമ്മ്യൂണിറ്റി പ്രൊജക്ട് ഒഫ് ദ ഇയർ അവാർഡ് ചെൽസിക്ക് ലഭിച്ചു.